G Durgadas Elenjiyil
മാന്യസഹാകരി സുഹൃത്തുക്കളെ,
96 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നമ്മുടെ ബാങ്ക് നവതിയുടെ നിറവിലാണ്. ഒരുനാടിന്‍റെ സാമ്പത്തിക സാമുഹിക-സാംസ്കാരിക നഭോമണ്ഡലങ്ങളില്‍ കൈയ്യോപ്പ് ചാര്‍ത്തുവാന്‍ ഈ സഹകരണ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് നാം ഓരോര്‍ത്തര്‍ക്കും അഭിമാനിക്കാവുന്നതാണ്. നിലവില്‍ നമ്മുടെ ബാങ്ക് ക്ലാസ്സ് 1 സ്പെഷ്യല്‍ ഗ്രേഡില്‍ പ്രവര്‍ത്തിച്ചിരുന്നു. സഹകരണമേഖലയെ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് നിലവിലെ ഭരണസമിതി ചുമതലയേല്‍ക്കുന്നത്. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ നമ്മുടെ ബാങ്കില്‍ ആധുനിക ബാങ്കിങ് സംവിധാനങ്ങളും, ജനോപകാരപ്രദമായ പദ്ധതികളും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. ഇതിനെല്ലാം എന്നെ പ്രാപ്തനാക്കിയത് സേവന തല്‍പ്പരതയുള്ള ഭരണസമിതി അംഗങ്ങളും, അര്‍പ്പണമനോഭാവമുള്ള ജീവനക്കാരും, സ്നേഹസമ്പന്നരായ സഹകാരികളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണ്. ഉദാരമായ വ്യവസ്ഥതകളും, സുതാര്യമായ ഇടപാടുകളിലൂടെയും നമ്മുടെ ബാങ്കിനെ ഒരുപടികൂടി ഉയര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ ബാങ്കിനെ ഉയരങ്ങളിലേയ്ക്ക് എത്തിക്കുവാനുള്ള എന്‍റെ പരിശ്രമങ്ങള്‍ക്ക് നിങ്ങളേവരുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, സഹായസഹകരണവും തുടര്‍ന്നും ഉണ്ടാകും എന്ന വിശ്വാസത്തോടെ,
സ്നേഹപൂര്‍വ്വം,
ജി ദുര്‍ഗ്ഗാദാസ്, ഇലഞ്ഞിയില്‍, പ്രസിഡന്‍റ് SCB 1344
KV Sheeba
ചേര്‍ത്തല തെക്ക് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആയി 01/06/2022-ല്‍ ചുമതലഏറ്റു. കൊല്ലവര്‍ഷം 1101 എടവം 23-ാം തിയതി രജിസ്റ്റര്‍ ചെയ്ത് 1102 ചിങ്ങം 9-ാം തിയതി പ്രവര്‍ത്തനം ആരംഭിച്ച പരസ്പരസഹായ സഹകരണസംഘമാണ് ഇന്നത്തെ ചേര്‍ത്തല തെക്ക് സര്‍വ്വീസ് സഹകരണ ബാങ്ക്. ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി നമ്മുടെ നാടിന്‍റെ സമസ്ത മേഖലകളിലും സഹകരണത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്തി വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. നമ്മുടെ ബാങ്ക്. 25 അംഗങ്ങളുമായ് പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ഇപ്പോള്‍ 9977 അംഗങ്ങള്‍ ഉണ്ട് ഒഹരിമൂലധനം 1,74,53,423/-രൂപയും, 92 കോടി രൂപയുടെ നിക്ഷേപവും 79 കോടി രൂപയുടെ നില്പ്പ് വായ്പയും ഉണ്ട് ക്ലാസ്സ് 1 സ്പെഷ്യല്‍ ഗ്രേഡില്‍ പ്രവര്‍ത്തിച്ചുവരുന്നു. സഹകരണമേഖല വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലും നേട്ടങ്ങളുടെ പട്ടികയിലേയ്ക്ക് ഉയര്‍ന്ന്വരുവാന്‍ നമ്മുടെ ബാങ്കിന് കഴിഞ്ഞത് നല്ലവരായ സഹകാരികളുടെയും സേവനതല്‍പ്പരതയുള്ള ഡയറക്ടര്‍ ബോര്‍ഡിന്‍റെയും, അര്‍പ്പണമോഭാവമുള്ള ജീവനക്കാരുടെയും, ഒത്തോരുമയോടുകൂടിയുള്ള പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ്. 97 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നമ്മുടെ ബാങ്കിന് സുതാര്യമായ ഇടപാടുകള്‍ കൊണ്ട് ജനവിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരന്‍റെ ആശ്രയമായ സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വസ്ഥതയും, സാമൂഹികപ്രതിബന്ധതയും ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിങ്ങള്‍ നല്കിയിട്ടുള്ള നിര്‍ലോഭമായ സഹായ സഹകരണങ്ങളും, വിലയേറിയ നിര്‍ദ്ദേശങ്ങളും തുടര്‍ന്നും ഉണ്ടാകും എന്ന് പ്രതീക്ഷയോടെ,
സ്നേഹപൂര്‍വ്വം,
കെ.വി ഷീബ (സെക്രട്ടറി)