K REMESAN
മാന്യസഹാകരി സുഹൃത്തുക്കളെ,
98 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നമ്മുടെ ബാങ്ക് നവതിയുടെ നിറവിലാണ്. ഒരുനാടിന്‍റെ സാമ്പത്തിക സാമുഹിക-സാംസ്കാരിക നഭോമണ്ഡലങ്ങളില്‍ കൈയ്യോപ്പ് ചാര്‍ത്തുവാന്‍ ഈ സഹകരണ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് നാം ഓരോര്‍ത്തര്‍ക്കും അഭിമാനിക്കാവുന്നതാണ്. നിലവില്‍ നമ്മുടെ ബാങ്ക് ക്ലാസ്സ് 1 ല്‍ പ്രവര്‍ത്തിക്കുന്നു. സഹകരണമേഖലയെ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് നിലവിലെ ഭരണസമിതി ചുമതലയേല്‍ക്കുന്നത്. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ നമ്മുടെ ബാങ്കില്‍ ആധുനിക ബാങ്കിങ് സംവിധാനങ്ങളും, ജനോപകാരപ്രദമായ പദ്ധതികളും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. ഇതിനെല്ലാം എന്നെ പ്രാപ്തനാക്കിയത് സേവന തല്‍പ്പരതയുള്ള ഭരണസമിതി അംഗങ്ങളും, അര്‍പ്പണമനോഭാവമുള്ള ജീവനക്കാരും, സ്നേഹസമ്പന്നരായ സഹകാരികളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണ്. ഉദാരമായ വ്യവസ്ഥതകളും, സുതാര്യമായ ഇടപാടുകളിലൂടെയും നമ്മുടെ ബാങ്കിനെ ഒരുപടികൂടി ഉയര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ ബാങ്കിനെ ഉയരങ്ങളിലേയ്ക്ക് എത്തിക്കുവാനുള്ള എന്‍റെ പരിശ്രമങ്ങള്‍ക്ക് നിങ്ങളേവരുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, സഹായസഹകരണവും തുടര്‍ന്നും ഉണ്ടാകും എന്ന വിശ്വാസത്തോടെ,
സ്നേഹപൂര്‍വ്വം,
കെ രമേശന്‍,
പ്രസിഡന്‍റ് SCB 1344